ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എന്‍.സി.പി നേതാവ്‌ വെന്തുമരിച്ചു

34

മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് നാസികിലെ എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്‍ഡെ‌ വെന്തുമരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. കാറിന്റെ വയറിംഗ് സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം.

കാറിന്റെ ചില്ലുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കാറിനുള്ളിലുണ്ടായിരുന്ന സാനിറ്റൈസറാണ് തീ ആളിപ്പടരാനിടയാക്കിയെതെന്നാണ് റിപ്പോര്‍ട്ട്.മുംബൈയ് – ആഗ്ര ഹൈവേയിലൂടെ സഞ്ചരിക്കവെ പിംപാല്‍ഗാവോന്‍ ബസ്‌വന്ത് ടോള്‍ പ്ലാസയ്ക്ക് അടുത്ത് വച്ച്‌ കാര്‍ തീപിടിക്കുകയായിരുന്നു.

തീ പടര്‍ന്നപ്പോള്‍ വാഹനത്തിന്റെ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം പ്രവര്‍ത്തിച്ചതോടെ വാതിലുകള്‍ തുറക്കാന്‍ കഴിയാതെ വന്നു. ഇതോടെ ഷിന്‍ഡെ കാറില്‍ കുടുങ്ങിപ്പോയി.

NO COMMENTS