ആത്മീയ ചൈതന്യം നിറഞ്ഞ മലയാള കവി അക്കിത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി .

145

ആത്മീയ ചൈതന്യം നിറഞ്ഞ മലയാള ഭാഷയിലെ കവിയായിരുന്നു അക്കിത്തം അച്യുതൻ നമ്പൂതിരി വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ഇന്ന് രാവിലെ 8:10 നു അന്തരിച്ചു . അദ്ദേഹത്തിന് 94 വയസ്സായിരുന്നു. അച്യുതൻ നമ്പൂതിരി. മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മാനിച്ച് കേരള സർക്കാർ നൽകുന്ന പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2008-ൽ ഇദ്ദേഹത്തിനു ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ച് 2019-ലെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.

ബാല്യത്തിൽ സംസ്കൃതവും സംഗീതവും ജ്യോതിഷവും പഠിച്ചു. . മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്.1956 മുതൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തു കാരനായി പ്രവർത്തിച്ച അദ്ദേഹം 1975-ൽ ആകാശവാണി തൃശ്ശൂർ നിലയത്തിൽ എഡിറ്ററായി. 1985-ൽ ആകാശ വാണിയിൽ നിന്ന് വിരമിച്ചു. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചു.

അക്കിത്തത്തിലെ കവിയെ പിന്നീട് ആഴത്തില്‍ കണ്ടെത്തിയത് മഹാകവി ഇടശ്ശേരിയാണ്. അക്കിത്തത്തിന്റെ ഒരു കവിത വായിച്ച് ഇടശ്ശേരി പറഞ്ഞത്രെ: ”ഇയാള്‍ക്ക് ചിരിക്കാനറിയാം, ചിരിക്കാനറിയുന്നവര്‍ക്ക് കരയാനും കഴിയും.” കവിതയില്‍നിന്ന് കണ്ണുനീര്‍ത്തുള്ളി കുഴിച്ചെടുക്കാനാണ് ഇടശ്ശേരി അക്കിത്തത്തെ ഉപദേശിച്ചതത്രെ .കാണായാതപ്പടി കണ്ണുനീരാകിലും ഞാനുയിര്‍കൊള്ളുന്നു വിശ്വാസശക്തിയാല്‍’ എന്ന്, കണ്ണുനീര്‍ക്കടലുകളെയെല്ലാം അതിജീവിക്കുന്ന പ്രത്യാശ കൊളുത്തിപ്പിടിച്ചു മുന്നേറാന്‍ ഈ കവിയെ പ്രാപ്തനാക്കിയത് ‘സ്‌നേഹ’ത്തിലുള്ള അചഞ്ചല വിശ്വാസമാണ്.

പുരസ്കാരങ്ങൾ

കേരള സാഹിത്യ അക്കാദമി അവാർഡ് (1972) – ബലിദർശനം എന്ന കൃതിക്ക് – കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1973) – ഓടക്കുഴൽ അവാർഡ് (1974) – സഞ്ജയൻ പുരസ്കാരം(1952) – പത്മപ്രഭ പുരസ്കാരം (2002) -അമൃതകീർത്തി പുരസ്കാരം (2004) – എഴുത്തച്ഛൻ പുരസ്കാരം (2008) – വയലാർ അവാർഡ് -2012 – അന്തിമഹാകാലം – പത്മശ്രീ (2017) – ജ്ഞാനപീഠം (2019) പുതൂർ പുരസ്കാരം

ആത്മീയ ചൈതന്യം കാവ്യമായിരുന്നു ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതി. കവിതയും കവിയും രണ്ട് വഴിക്ക് നടക്കുന്ന സമകാലിക ശൈലിയെ തച്ചുടച്ച മഹാകവിയായിരുന്നു അക്കിത്തം.അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയും ചേകൂർ മനയ്ക്കൽ പാർവ്വതി അന്തർജ്ജനവു മാണ് മാതാപിതാക്കൾ. ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. മകനായ അക്കിത്തം വാസു ദേവനും ചിത്രകാരനാണ്.

NO COMMENTS