കാസര്‍കോട് ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പടന്നക്കാട് ജില്ലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച വയോജന ബ്ലോക്കിന്റെ ഉദ്ഘാടനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ. നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ അബ്ദുള്‍ റസാഖ് തായിലക്കണ്ടി,ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ഇന്ദു ദിലീപ് എന്നിവര്‍ സംസാരിച്ചു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദവ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടത്- റവന്യു മന്ത്രി
ആരോഗ്യമേഖലയിലുള്ള എല്ലാവരും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നമുക്ക് കോവിഡിനെ ഒരു പരിധി വരെയെങ്കിലും പ്രതിരോധിക്കാനായത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആയുര്‍വേദ വിഭാഗവും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.
പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ വയോജന ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഭാരതീയ ചികിത്സാ രീതിയില്‍ ആയുര്‍വ്വേദത്തിന് അതിന്റേതായ സ്ഥാനമുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം പിടിപെടുകയും ചിലര്‍ രക്ഷപ്പെടുകയും മറ്റ് ചിലര്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സമയത്ത് ശരീരത്തെ പ്രതിരോധ സജ്ജമാക്കാന്‍ ആയുര്‍വേദത്തിന് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
60 നു മുകളില്‍ പ്രായമുള്ളവരുെയും കുഞ്ഞുങ്ങളുടേയും ഗര്‍ഭിണികളുടേയും എല്ലാം കാര്യത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ എന്ന ആശയം പ്രധാനപ്പെട്ടതാണ്. പ്രായമായ ആളുകളുടെ കാര്യത്തില്‍ നല്‍കേണ്ട പ്രത്യേക ശ്രദ്ധയുടെ ആവശ്യകത ഉള്‍ക്കൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു വയോജന കേന്ദ്രവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ആരോഗ്യവും വിദ്യാഭ്യാസവും പരിസ്ഥിതിയും ചേര്‍ത്തുകൊണ്ടുള്ള നിലപാട് സ്വീകരിച്ചാല്‍ മാത്രമേ നമുക്ക് നിലനില്‍പ് ഒള്ളു എന്നും അത്തരം പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണെന്നന്നും മന്ത്രി പറഞ്ഞു.