തിരുവനന്തപുരം: സംസ്ഥാന ബിജെപിയിൽ തമ്മിലടി രൂക്ഷമായിരിക്കുകയാണ്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരേ പരസ്യ വിമർശനവുമായി ദേശീയ കൗണ്‍സിൽ അംഗവും മുതിർന്ന നേതാവുമായ പി.എം.വേലായുധനും രംഗത്തെത്തി.
പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും അർഹമായ സ്ഥാനം നൽകിയില്ലെന്നും വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിലനിർത്താമെന്ന് വാഗ്ദാനം ചെയ്ത് സുരേന്ദ്രൻ വഞ്ചിച്ചെന്നും വേലായുധൻ ആരോപിച്ചു.