2 വര്‍ഷത്തെ കാത്തിരിപ്പിന് വിട; ബേഡകത്തെ നാരായണിക്ക് പട്ടയമായി

14

കാസര്‍കോട്: ബേഡകം പഞ്ചായത്തിലെ നാരായണിക്ക് 62 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പട്ടയമായി. സര്‍ക്കാര്‍ കരുതലില്‍ ലാന്റ് ട്രിബ്യൂണല്‍ പട്ടയമാണ് ഇവര്‍ക്ക് ലഭിച്ചത്. നാരായണിയുടെ ഭര്‍ത്താവ് എലിമ്പന്‍ നേരത്തെ മരണപ്പെട്ടിരുന്നു. ഇവരുടെ മൂന്ന് മക്കളും കൂലിപ്പണിക്കാരാണ്. കുടിയേറിയ ഭൂമിയില്‍ വീട് വെച്ച് കഴിയുമ്പോഴും പട്ടയമില്ലാത്തത് വലിയ ബുദ്ധിമുട്ടായിരുന്ന ഇവര്‍ക്ക് വൈകി ലഭിച്ച സര്‍ക്കാര്‍ കരുതലില്‍ മനസ്സ് നിറഞ്ഞ് നന്ദി പറയുകയാണ്.

നിര്‍ധന കുടുംബത്തിന് സര്‍ക്കാറിന്റെ കരുതല്‍;
മനസ്സ് നിറഞ്ഞ് കോടോംബേളൂരിലെ സുജാത

കോടോംബേളൂര്‍ പഞ്ചായത്തിലെ തട്ടുമ്മേലില്‍ ഏഴ് വര്‍ഷമായി ഷെഡ് കെട്ടി താമസിക്കുന്ന സുജാതയ്ക്കും കുടുംബത്തിനും സര്‍ക്കാരിന്റെ കരുതല്‍. ഇവരുടെ ഭര്‍ത്താവ് ദാമോദരന്‍ കൂലിപ്പണിക്കാരനാണ്. സാമ്പത്തീകമായി പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബത്തിലെ രണ്ട് മക്കള്‍ ബാലമന്ദിരത്തില്‍ പഠക്കുകയാണ്. മൂത്ത മകള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ഭര്‍ത്താവ് ദാമോദരനോടൊപ്പം സുജാതയും കൂലിപ്പണിക്ക് ഇറങ്ങിയാണ് കുടുംബം പുലരുന്നത്. ആസ്പറ്റോസ് ഷീറ്റിട്ട വീട്ടില്‍ ഏഴ് വര്‍ഷമായി കഴിയുന്ന ഈ നിര്‍ധന കുടുംബത്തിനും സര്‍ക്കാര്‍ കൈത്താങ്ങായി. പട്ടയവിതരണത്തില്‍ 9.5 സെന്റ് സ്ഥലമാണ് സുജാതയ്ക്ക് ലഭിച്ചത്. സാമ്പത്തീക പരാധീനതകളും ഒപ്പം രോഗങ്ങളും തളര്‍ത്തുന്ന കുടുംബം ഇന്ന് സ്വന്തമായി ഭൂമി കിട്ടിയ സന്തോഷത്തിലാണ്. തങ്ങളുടെ കണ്ണീരൊപ്പിയ സര്‍ക്കാറിന് നന്ദി പറയുകയാണ് സുജാത.

ഏഴാം മൈലിലെ നബീസയ്ക്കും തണലായി സര്‍ക്കാര്‍

ഏഴാംമൈലിലെ നബീസയ്ക്കും തണലായി സര്‍ക്കാര്‍. ക്യാന്‍സര്‍ ബാധിച്ച് ഭര്‍ത്താവ് മരിച്ചതിന് ശേഷം കുടുംബത്തിന് തണലായ മകന്‍ അപകടത്തില്‍പെട്ട് കിപ്പിലായതോടെ കിടപ്പാടം നഷ്ടമായതായിരുന്നു ഈ കുടുംബത്തിന്. നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ മകനേയും രോഗബാധിതനായ ഭര്‍ത്താവിനേയും ചികിത്സിക്കാന്‍ വീട് വില്‍ക്കേണ്ടി വന്നു. പിന്നീട് ഒരു വര്‍ഷക്കാലത്തോളം സര്‍ക്കാര്‍ ഭൂമിയില്‍ ഓല കൊണ്ട് ഷെഡ് കെട്ടി കഴിയുകയാണ് ഈ കുടുംബം. 59 കാരിയായ നബീസയും പ്രയാധിക്യത്താല്‍ ബുദ്ധിമുട്ടുമ്പോഴാണ് സര്‍ക്കാര്‍ കരുതലില്‍ അഞ്ച് സെന്റ് ഭൂമി സ്വന്തമാകുന്നത്.

ബേഡകം കാനോത്തിലെ കമലാക്ഷിക്ക് സര്‍ക്കാര്‍ കനിവില്‍ 18 സെന്റ്
ബേഡകം കാനോത്തിലെ 60 ്കാരിയായ കമലാക്ഷിക്ക് സര്‍ക്കാര്‍ കനിവില്‍ 18 സെന്റ് ഭൂമി ലഭിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരിച്ചതിന് ശേഷം മൂന്ന പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ച് അമ്പലത്തിന്റെ സ്ഥലത്ത് കുടില്‍ കെട്ടി താമസിച്ചു വരുന്നതിനിടെ തര്‍ക്കത്തെ തുടര്‍ന്ന് കാനോത്തില്‍ വീട് കെട്ടി താമസിക്കുകയായിരുന്നു. 30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇവര്‍ക്ക് പട്ടയം നല്‍കി.

മക്കള്‍ വിവാഹിതരായതോടെകാനോത്തെ വീട്ടില്‍ ഇവര്‍ തനിച്ചാണ് താമസം. കാത്തിരിപ്പിനൊടുവില്‍ പട്ടയം കിട്ടിയ സന്തോഷത്തിലാണ് കമലാക്ഷി.

NO COMMENTS