സ്വര്‍ണ വില പവന് 240 രൂപ കുറഞ്ഞു – ഗ്രാമിന് 4700 രൂപ

22

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കഴിഞ്ഞ ദിവസത്തില്‍ നിന്നും പവന് 240 രൂപ കുറഞ്ഞു. ഒരു ഗ്രാമിന് 4700 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 37,600 രൂപയാണ് വില. ഔണ്‍സിന് 1,879.08 ഡോളറില്‍ ആണ് ഇന്നത്തെ സ്വര്‍ണ വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.43ശതമാനംകുറഞ്ഞ് 50,546 രൂപയിലെത്തി. സമാനമായ വിലയിടിവ് വെള്ളിവിലയിലും രേഖപ്പെടുത്തി യിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില കുറഞ്ഞതാണ് കാരണം.

NO COMMENTS