ന്യൂഡല്‍ഹി: വിരാട് കോഹ്ലി ക്യാപ്റ്റന്‍ സ്ഥാനം ക്രിക്കറ്റിന്‍െറ ഏതെങ്കിലുമൊരു ഫോര്‍മാറ്റിൽ രോഹിത് ശര്‍മ്മക്ക് നല്‍കണമെന്ന് പാക് മുന്‍ ക്രിക്കറ്റ് താരം ശുഹൈബ് അക്തര്‍.
വിരാട് കോഹ്ലി വളരെ ശ്രദ്ധയോടെയാണ് ടീമിനെ നയിക്കുന്നത്. 2010 മുതല്‍ അദ്ദേഹം നിര്‍ത്താതെ കളിക്കു കയാണ്. ഇപ്പോള്‍ ക്ഷീണം തോന്നുന്നുവെങ്കില്‍ ക്രിക്കറ്റിന്‍െറ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം രോഹിതിന് കൈമാറണം. 70 സെഞ്ച്വറികളും കൂറ്റൻ റണ്‍സും നേടിയ അദ്ദേഹത്തിന് ട്വന്‍റി 20യില്‍ രോഹിതിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കുകയാവും ഉചിതമെന്നും അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ക്യാപ്റ്റനെന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ രോഹിതിന് ലഭിച്ചിരിക്കുന്ന അവസരമാണ് ആസ്ട്രേലിയന്‍ പരമ്ബര. വെല്ലുവിളി നിറഞ്ഞ പരമ്ബരയായിരിക്കും ആസ്ട്രേലിയയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്. ലോകം മുഴുവന്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും രോഹിതിനെ ഉറ്റുനോക്കുകയാണ്. ഈ പരമ്ബരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ അത് ക്യാപ്റ്റന്‍സി സംബന്ധിച്ച പുതിയ വാദങ്ങള്‍ക്ക് തുടക്കമിടുമെന്നും അക്തര്‍ പറഞ്ഞു.
ആസ്ട്രേലിയയില്‍ നടക്കുന്ന ടെസ്റ്റ് പരമ്ബരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാവും കോഹ്ലി ഇന്ത്യയെ നയിക്കുക. ശേഷിക്കുന്ന മല്‍സര ങ്ങളില്‍ രോഹിതായിരിക്കും ടീമിന്‍െറ നായകന്‍. പിന്നീട് ട്വന്‍റി 20, ഏകദിന മല്‍സരങ്ങള്‍ തുടങ്ങുേമ്ബാഴായിരിക്കും കോഹ്ലി ആസ്ട്രേലിയയില്‍ തിരിച്ചെത്തുക. ആസ്ട്രലിയക്കെതിരായ ടെസ്റ്റ് പരമ്ബരയിലെ കുറച്ച് മല്‍സരങ്ങളില്‍ ക്യാപ്റ്റനാകാന്‍ രോഹിതിന്ലഭിച്ച അവസരം ഏറ്റവും മികച്ചതാണ്. ഇന്ത്യക്ക് വിവിധ ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്മാര് വേണമെന്നും അക്തര്‍ പറഞ്ഞു.