തിരുവനന്തപുരത്ത് 229 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 751 പേര്‍ക്കു രോഗമുക്തി

18

തിരുവനന്തപുരത്ത് ഇന്ന് (23 നവംബര്‍ 2020) 229 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 751 പേര്‍ രോഗമുക്തരായി. നിലവില്‍ 4,614 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. മണികണ്ഠേശ്വരം സ്വദേശി ബിനുകുമാർ (48), ചാക്ക സ്വദേശി പ്രസന്നകുമാർ(67) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 158 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ 5 പേര്‍ ആരോഗ്യ പ്രവര്‍ത്ത കരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,181 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,482 പേര്‍ വീടുകളിലും 133 പേര്‍ സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,272 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

NO COMMENTS