ബാലറ്റ് പേപ്പർ കന്നട ഭാഷയിൽ കൂടി അച്ചടിക്കും

19

കാസറഗോഡ് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാഷാ ന്യൂനപക്ഷങ്ങൾ ഉളള നിയോജകമണ്ഡലങ്ങളിൽ ബാലറ്റ് പേപ്പർ, വോട്ടിംഗ് മെഷീനിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബൽ എന്നിവ തമിഴ്/കന്നട ഭാഷകളിൽ കൂടി അച്ചടിക്കുവാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ നിർദേശം നൽകി.

കാസർകോട് ജില്ലയിലെ ചില വാർഡുകളിൽ കന്നഡ ഭാഷയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട ് ജില്ലകളിലെ ചില വാർഡുകളിൽ മലയാളത്തിന് പുറമേ തമിഴിലും ആണ് ബാലറ്റ് ലേബലും ബാലറ്റ് പേപ്പറും അച്ചടിക്കുക.

കാസർകോട് ജില്ലയിൽ നാല് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലെ 18 ഗ്രാമപഞ്ചായത്തുകളിലായി 228 വാർഡുകളിലും കാസർകോട് മുനിസിപ്പാലിറ്റി പരിധിയിൽ 38 വാർഡുകളിലുമാണ് മലയാളത്തിന് പുറമെ കന്നഡയിലും ബാലറ്റ് ലേബൽ, ബാലറ്റ് പേപ്പർ അച്ചടിക്കുക. വാർഡുകളെ സംബന്ധിക്കുന്ന വിശദ വിവര ങ്ങൾ സംസ്ഥാന തിരഞ്ഞെടുപ്പ് ക മ്മീ ഷൻ വെബ്‌സൈറ്റിൽ (ലെര.സലൃമഹമ.ഴീ്.ശി) ണവമ’േ െിലം എന്ന വിഭാഗ ത്തിൽ ലഭ്യമാണ്

NO COMMENTS