ന്യൂഡല്‍ഹി: ഇന്ധനവില രാജ്യത്ത് കുതിക്കുന്നു. പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂടിയത്. കൊച്ചിയില്‍ പെട്രോളിന് 82.55 രൂപയും ഡീസലിന് 76.37 രൂപയുമായി.11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയും ഡീസലിന് 1.99 രൂപയുമാണ് വര്‍ധിച്ചത്. വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധവ് തുടരുമെന്നാണ് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വിലക്കയറ്റമാണ് ഇന്ധനവില ഉയരാന്‍ കാരണം.