തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്‌സ് കെ.ആർ നാരായണൻ നൂറാം ജൻമവാർഷിക അനുസ്മരണ പ്രഭാഷണ പരമ്പര സംഘടിപ്പിക്കും. ജെ.എൻ.യുവിലെ മുൻ പ്രൊഫസറും ഇപിഡബ്ല്യു എഡിറ്ററുമായ ഗോപാൽ ഗുരു പ്രഭാഷണം നടത്തും. ഡിസംബർ 5 ന് വൈകിട്ട് ഏഴിന് സൂം പ്ലാറ്റ്‌ഫോമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. മീറ്റിംഗ് ഐ.ഡി – 963 5654 1288. പാസ്‌കോഡ് – 566022. ഫോൺ: 0471 2339266, 8921356763, 9495383880.