തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ ആര്.എസ്.എസ് ശാഖാ പ്രവര്‍ത്തനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആയുധ-കായിക പരിശീലനം പാടില്ലെന്നും ആരാധനാലയങ്ങള്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയുള്ളതാണ് ഉത്തരവെന്നാണ് സൂചന. ഇതുസംബന്ധിച്ച ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമവകുപ്പ് അംഗീകരിച്ചു. മതസ്ഥാപനങ്ങളില്‍ ആയുധ പരിശീലനം പാടില്ലെന്ന് നിയമസെക്രട്ടറി.ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരനും പ്രതികരിച്ചു. അതേസമയം, ആര്.എസ്.എസ് ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനം നല്‍കുന്നില്ലെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.