കൊച്ചി: ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട’് എന്ന സിനിമയിലെ ‘ആയിരം കണ്ണുമായികാത്തിരുന്നു…’ എന്ന ഗാനം മലയാളി മനസുകളെമാത്രമല്ല കീഴടക്കിയത്. ഭാഷയ്ക്കും ദേശത്തിനുമപ്പുറമായിരുന്നു ആ ഗാനത്തിനും അതിന്റെസ്വരമാധുര്യത്തിനും ലഭിച്ച അംഗീകാരം. മൂന്നു തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയജെറി അമല്‍ദേവെന്ന സംഗീത സംവിധായകന്റെ ആ മാസ്മരികത നഷ്ടപ്പെട്ടിട്ടില്ലെന്നതിനു തെളിവായിരുന്നു എറണാകുളം ജനറല്‍ ആശുപത്രിയില്‍ നടന്ന ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഗീത സാന്ത്വന പരിപാടി.
ഓണപ്പാട്ടുകളായിരുന്നു ജെറി അമല്‍ദേവും സംഘവും കൂടുതലായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ തന്നെ സംഗീത ട്രൂപ്പും പരിപാടിയില്‍ പങ്കെടുത്തത് നവ്യാനുഭവമായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍, ലേക് ഷോര്‍ ആശുപത്രി, മെഹ്ബൂബ് മെമ്മോറിയല്‍ഓര്‍ക്കസ്്രട എന്നിവ സംയുക്തമായാണ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ സംഘടിപ്പിക്കുന്നത്.
ജെറി അമല്‍ദേവ് ഉള്‍പ്പെടെ18 ഗായകരാണ് പരിപാടി അവതരിപ്പിച്ചത്. അദ്ദേഹം
ചലച്ചിത്രരംഗത്തേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ ‘പൂക്കള്‍ പനിനീര്‍ പൂക്കള്‍…’ എന്ന ഗാനവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഒഎന്‍വികുറുപ്പ്, പി ഭാസ്‌കരന്‍, കാവാലം നാരായണപ്പണിക്കര്‍, കൈതപ്രം തുടങ്ങിയവര്‍ രചിച്ച ഓണപ്പാട്ടുകള്‍ രോഗികളും കൂട്ടിരിപ്പുകാരുമടങ്ങിയ ശ്രോതാക്കള്‍ക്ക് നവ്യാനുഭവമായി.
ഒമ്പതാം ക്ലാസുകാരന്‍ മൈക്കിള്‍ ജോ ഫ്രാന്‍സിസാണ് ഡ്രംസ് വായിച്ചത്. അനന്തു കീ ബോര്‍ഡിലും അനില്‍ ഗിത്ത അനുമോദ്‌റിഥം പാഡിലും അകമ്പടിയായി.
സാന്ത്വന സംഗീതത്തോടുള്ള തന്റെ താല്പര്യംകാരണം ഇതിനു മുമ്പ ്മൂന്നു തവണ ജെറി അമല്‍ദേവ് ആര്‍ട്‌സ് ആന്‍ഡ് മെഡിസിന്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. സംഗീതത്തിലൂടെ രോഗികള്‍ക്ക് ആശ്വാസം പകരുന്നത് പുണ്യപ്രവൃത്തിയാണെന്ന് ജെറി അമല്‍ദേവ് പറഞ്ഞു.