കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും.നിയമഭേദഗതികള്‍ എഴുതി നല്‍കാമെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശം യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് കര്‍ഷക നേതാക്കള്‍ യോഗം ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. നിയമത്തില്‍ കൂടുതല്‍ ഭേദഗതികളും, ചില ഉറപ്പുകളും കേന്ദ്രം നല്‍കുമെന്നാണ് സൂചന.
നിര്‍ദേശങ്ങളില്‍ കര്‍ഷക സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. കേന്ദ്രത്തിന്റെ നിര്‍ദ്ദേശം രാവിലെ 11 മണിയോടെ കര്‍ഷകര്‍ക്ക് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.