കേരളത്തിൽ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി

26

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ സംസഥാനത്ത് സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ക്ക് വാക്സിന്‍ സൗജന്യമായിരിക്കുമെന്നും കേരളത്തില്‍ എ​ത്ര​മാ​ത്രം വാ​ക്സി​ന്‍ ലഭിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ പ്രതിദിന മരണത്തിന്‍റെ നിറക്കാം അല്‍പ്പം കൂടുതല്‍ ആണെന്നന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കുറയുന്നത് ആശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനത്തെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ബാധിക്കില്ലെങ്കില്‍ ഈ നില തുടരുമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS