കാസറഗോഡ് :ജില്ലയിലെ ആകെ വോട്ടര്‍മാര്‍ 10,48566. ഇതിന് പുറമെ പ്രവാസി വോട്ടര്‍മാര്‍ 79. ആറ് ബ്ലോക്ക് പഞ്ചായത്തുകളിലായി 442893 പുരുഷന്മാരും 478757 സ്ത്രീകളും ആറ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും കൂടി ആകെ 921656 വോട്ടര്‍മാര്‍. ഇതിനു പുറമെ 71 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. മൂന്ന് മുനിസിപ്പാലിറ്റികളിലായി 59123 പുരുഷന്മാരും 67786 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടെ ആകെ 126910 വോട്ടര്‍മാരും 8 പ്രവാസി വോട്ടര്‍മാരും ഉണ്ട്.
ജില്ലയില്‍ ആകെ 2648 സ്ഥാനാര്‍ഥികള്‍
ജില്ലയിലെ 38 ഗ്രാമപഞ്ചായത്തുകളിലായി 664 വാര്‍ഡുകളും ഇതില്‍ 1287 പോളിംഗ് സ്റ്റേഷനുകളും ഉണ്ട്. ഗ്രാമപഞ്ചായത്തില്‍ 971 പുരുഷന്മാരും 1020 സ്ത്രീകളും കൂടി ആകെ 1991 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു.ജില്ലയിലുള്ള 6 ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഡിവിഷനുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 126 പുരുഷന്മാരും 137 സ്ത്രീകളും കൂടി ആകെ 263 സ്ഥാനാര്‍ഥികള്‍.
ജില്ലയിലുള്ള 3 മുനിസിപ്പാലിറ്റികളിലായി 113 വാര്‍ഡുകള്‍. ഇതില്‍ സ്ഥാനാര്‍ഥികളായി 166 പുരുഷന്മാരും 163 സ്ത്രീകളും കൂടി ആകെ 329 പേര്‍ മത്സര രംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ 17 ഡിവിഷനുകളിലായി 36 പുരുഷന്മാരും 29 സ്ത്രീകളും കൂടി ആകെ 65 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത്.