ന്യൂഡല്‍ഹി: വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ തിരക്കിനനുസരിച്ച് നിരക്ക് വര്‍ധിക്കുന്ന സമ്പ്രദായം റെയില്‍വേയും നടപ്പാക്കുന്നു. ഇതിന്റെ ആദ്യ പടിയായി പ്രീമിയം തീവണ്ടികളായ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളില്‍ വെള്ളിയാഴ്ച മുതല്‍ നിരക്ക് വര്‍ധിക്കും. ഓരോ പത്ത് ശതമാനം ടിക്കറ്റും വില്‍ക്കുന്നതിന് അനുസരിച്ച് അടിസ്ഥാന നിരക്കിന്റെ 10 ശതമാനം വീതമായിരിക്കും നിരക്ക് വര്‍ധിക്കുക.
റിസര്‍വേഷന്‍ നിരക്ക്, സൂപ്പര്‍ഫാസ്റ്റ് നിരക്ക്, കാറ്ററിങ് നിരക്ക്, സേവന നികുതി എന്നിവ ഇതിന് പുറമെ പതിവ് പോലെ തന്നെ ഈടാക്കും.ബര്‍ത്ത് ഒഴിവുണ്ടെങ്കില്‍ ഇപ്പോള്‍ അനുവദിക്കുന്ന കറണ്ട് ബുക്കിങ്ങിന് ഏത് ക്ലാസിലുള്ള ടിക്കറ്റിനാണോ അതില്‍ അവസാനം ബുക്ക് ചെയ്ത ടിക്കറ്റിന്റെ നിരക്കായിരിക്കും ഇനിമുതല്‍ കറണ്ട് ബുക്കിങ്ങിനും ഈടാക്കുക.തത്കാല്‍ ക്വാട്ടയിലുള്ള ടിക്കറ്റിന് ഏത് ക്ലാസിലാണോ ബുക്ക് ചെയ്യുന്നത് അതില്‍ അടിസ്ഥാനനിരക്കിന്റെ ഒന്നര ഇരട്ടി നല്കി ബുക്ക് ചെയ്യാം. ഫസ്റ്റ് എ.സി ഒഴികെ ഏത് ക്ലാസിലും ഇതായിരിക്കും നിരക്കിന്റെ രീതി.
സമ്പ്രദായം