മലപ്പുറം : മലപ്പുറത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മരിച്ചു. തലക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയും തലക്കാട് സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവുമായ സഹീറബാനു ആണ് മരിച്ചത്. വാഹനാപകടത്തില്‍ പരി ക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കഴിഞ്ഞ 10ന് വൈകീട്ട് പാറശ്ശേരിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് സഹീറബാനുവിന് പരിക്കേല്‍ക്കുന്നത്. അപകടത്തിനു മുമ്ബുവരെ സജീവമായി പ്രചരണത്തിലുണ്ടായിരുന്ന സഹീറ ബാനു ചികിത്സയിലായിരുന്നു.
സഹോദരെന്റ മകനുമൊത്ത് ബാങ്കില്‍ പോയി തിരിച്ചു വരുന്നതിനിടെ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മൃതദേഹം കോവിഡ് പരിശോധനകള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബുധനാഴ്ച ബി.പി അങ്ങാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. തൈവളപ്പില്‍ സൈയ്താലി എന്ന മമ്മിക്കുട്ടിയാണ് ഭര്‍ത്താവ്. മക്കള്‍: മുഹമ്മദ് ബഷീര്‍, അഹമ്മദ് ഖാനം, റുബീന. മരുമകന്‍ ഷഫ്നീദ്.