തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ നേട്ടം കൊയ്തവരില്‍ എസ്ഡിപിഐയും. വിജയിച്ച പാര്‍ട്ടി വോട്ടര്‍മാരെയും സ്ഥാനാര്‍ഥികളെയും സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭിനന്ദിച്ചു
2015ല്‍ 47 സീറ്റുണ്ടായിരുന്ന പാര്‍ട്ടിക്ക് ഇത്തവണ 102 സീറ്റുകള്‍ ലഭിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ഡിവിഷനില്‍ ജയിച്ചു. ജില്ലാ തലങ്ങളില്‍ എസ്ഡിപിഐ നേടിയ സീറ്റുകളുടെ എണ്ണം ഇങ്ങനെയാണ്. തിരുവനന്തപുരം 10, കൊല്ലം 10, പത്തനംതിട്ട 6, ആലപ്പുഴ 13, കോട്ടയം 10, ഇടുക്കി 1, എറണാകുളം 5, തൃശൂര്‍ 5, പാലക്കാട് 7, മലപ്പുറം 9, കോഴിക്കോട് 4, കണ്ണൂര്‍ 13, കാസര്‍കോട് 9. .
വിവിധ തദ്ദേശ സ്ഥാപനങ്ങളിലായിട്ടാണ് ഇത്രയും വാര്‍ഡുകള്‍ ലഭിച്ചത്. സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിനൊപ്പം സമീപ വാര്‍ഡുകളില്‍ ജയിക്കാനും പാര്‍ട്ടിക്കായി. ഒരു പാര്‍ട്ടികളുമായും സഖ്യമില്ലാതെയാണ് ജനവിധി തേടിയത് എന്നതാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ ജയം ശ്രദ്ധേയമാക്കുന്നത്. 200ലധികം സീറ്റുകളില്‍ എസ്ഡിപിഐ രണ്ടാം സ്ഥാനത്താണെന്ന് നേതാക്കള്‍ പറഞ്ഞു. ഇതില്‍ പല വാര്‍ഡുകളിലും 10ല്‍ താഴെ വോട്ടുകള്‍ക്കാണ് തോറ്റത്.
കൊല്ലം കോര്‍പറേഷനില്‍ 2015ല്‍ എസ്ഡിപിഐ ഒരു സീറ്റില്‍ ജയിച്ചിരുന്നു. ഇത്തവണ ആ സീറ്റ് നിലനിര്‍ത്തി. ഏഴ് മുന്‍സിപ്പാലിറ്റികളില്‍ പാര്‍ട്ടി അക്കൗണ്ട് തുറന്നു. ആലപ്പുഴ, പെരുമ്ബാവൂര്‍, ചിറ്റൂര്‍ തത്തമംഗലം, മഞ്ചേരി, വടകര, ഇരിട്ടി, നീലേശ്വരം എന്നിവിടങ്ങളിലാണ് ഇത്തവണ പാര്‍ട്ടി ജയിച്ചത്. തിരുവല്ല മുന്സിപാലിറ്റിയില് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. ഈരാറ്റുപേട്ട മുന്സിപാലിറ്റിയില് അഞ്ച് സീറ്റ് നേടി. പത്തനംതിട്ട മുന്സിപാലിറ്റിയില് നാല് സീറ്റും ഇരിട്ടി മുന്‍സിപ്പാലിറ്റിയില്‍ മൂന്ന്് സീറ്റും സ്വന്തമാക്കി.