ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ കുത്തിവയ്പ്പ് നിര്‍ബ്ബന്ധമല്ലെന്നും ആളുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാമെന്നും മറ്റുരാജ്യങ്ങള്‍ വികസിപ്പിച്ച വാക്സിന്‍ പോലെ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന വാക്സിനും ഫലപ്രദമായിരിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. വ്യക്തമാക്കി.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഉയരുന്ന ചില നിരന്തര ചോദ്യങ്ങള്‍ ക്രമപ്പെടുത്തിയാണ് മന്ത്രാലയത്തിന്റെ വിശദീകരണം. വാക്സിന്‍ എടുക്കുന്നത് നിര്‍ബന്ധമാണോ വാക്സിനെടുത്ത് എത്ര ദിവസത്തിനുള്ളില്‍ ആന്റിബോഡി രൂപപ്പെടും കോവിഡ് മുക്തര്‍ വാക്സിന്‍ എടുക്കേണ്ട ആവശ്യമുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങളിലാണ് മന്ത്രാലയം വിശദീകരണം നല്‍കിയത്.
കോവിഡ് മുക്തരായവര്‍ക്കും വൈറസിനെതിരെയുള്ള പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ വാക്സിന്‍ ഡോസ് പൂര്‍ണമായി സ്വീകരിക്കുന്നതാണ് ഉചിതം. രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ച് രണ്ടാഴ്ചകള്‍ക്ക് ശേഷമാണ് ശരീരത്തില്‍ വൈറസിനെതിരെയുള്ള ആന്റിബോഡികള്‍ രൂപപ്പെടുകയെന്നും മന്ത്രാലയം വ്യക്തമാക്കി.
വാക്സിനെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. വാക്സിന്‍ എടുക്കാന്‍ അനുവദിച്ച സ്ഥലം, തിയതി, സമയം എന്നിവ മൊബൈല്‍ നമ്ബരിലേയ്ക്ക് എസ്‌എംഎസ് വഴി അറിയിക്കും. രജിസ്ട്രേഷന് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാണ്. വാക്സിന്‍ എടുത്ത ശേഷം ക്യുആര്‍ കോഡ് അടിസ്ഥാനത്തിലുള്ള ഒരു സര്‍ട്ടിഫിക്കറ്റ് വ്യക്തികളുടെ മൊബൈല്‍ നമ്ബരിലേയ്ക്ക് അയച്ചുനല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്ക
കോവിഡ് വാക്സിന്‍ എടുക്കണോയെന്ന് ആളുകള്‍ക്ക് സ്വമേധയാ തീരുമാനിക്കാമെങ്കിലും രോഗത്തില്‍ നിന്ന് സംരക്ഷണം നേടാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനും പൂര്‍ണമായ തോതില്‍ വാക്സിന്‍ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് മന്ത്രാലയം വിശദീകരിച്ചു. കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദ്ദം തുടങ്ങിയ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ക്കും കോവിഡ് വാക്സിന്‍ എടുക്കാം.
മറ്റു വാക്സിനുകള്‍ക്ക് സമാനമായി സുരക്ഷ ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കോവിഡ് വാക്സിനും പുറത്തിറക്കുകയുള്ളു. വാക്സിന്‍ എടുക്കുമ്ബോള്‍ ചെറിയ പനി, വേദന തുടങ്ങിയ ചില പാര്‍ശ്വഫലങ്ങള്‍ ചിലരില്‍ ഉണ്ടാകം. ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.