കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി അവളുടെ ഇഷ്ടപ്രകാരം മതം മാറുകയോ വിവാഹം കഴിക്കുകയോ ചെയ്താല്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്ന് കല്‍ക്കത്ത ഹൈകോടതി. ഹിന്ദുമത വിശ്വാസിയായിരുന്ന 19 വയസ്സുകാരി മകള്‍ മുസ്ലിം യുവാവിനെ വിവാഹം കഴിച്ചതിനെ ചോദ്യം ചെയ്ത് ദുര്‍ഗാപുര്‍ ജില്ലയിലെ കര്ഷകന് നല്കിയ പരാതിയിലാണ് കോടതിയുടെ പരാമര്‍ശം. പ്രായപൂര്‍ത്തിയായ ഒരാള്‍ മതം മാറിയാല്‍ അതില്‍ ഇടപെടാനാവില്ലെന്ന് കോടതി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബര്‍ 15ന് വീട്ടില്‍നിന്നിറങ്ങിയ യുവതിയെ കാണാതാവുകയായിരുന്നു. അന്വേഷണത്തില്‍ യുവതി മതം മാറുകയും മുസ്ലിം യുവാവിനെ വിവാഹം ചെയ്തതായി കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് പിതാവ് മുരുതിയ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തെന്റ മകളെ നിര്‍ബന്ധിച്ച് മതം മാറ്റുകയായിരുന്നുവെന്നാണ് പിതാവ് ആരോപിച്ചത്.
തുടര്‍ന്ന് പൊലീസ് യുവതിയെ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതാണെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. പ്രായപൂര്‍ത്തിയായ ഒരാള്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും മതപരിവര്‍ത്തനം നടത്തുകയും പിതാവിെന്റ വീട്ടിലേക്ക് മടങ്ങാതിരിക്കുകയും ചെയ്താല്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജിവ് ബാനര്‍ജി, ജസ്റ്റിസ് അരിജിത് ബാനര്‍ജി എന്നിവരുടെ ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.