തിരുവനന്തപുരം: വെള്ളിയാഴ്ച രാത്രി ഒന്‍പതോടെയാണ് ചാക്കയില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത് സിപിഎം ചാക്ക ബ്രാഞ്ച് ഭാരവാഹി പ്രദീപ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഹരികൃഷ്ണന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട രണ്ട് ബിജെപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വാക്ക് തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രണ്ടുഘട്ടമായാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. ഇരുവരെയും മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. വെട്ടേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.