കോ​വി​ഡാ​ന​ന്ത​ര സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടു – ഒ​രു ബെ​ഞ്ചി​ല്‍ ഒ​രു കു​ട്ടി​മാ​ത്രം.

18

തിരുവനന്തപുരം : കോ​വി​ഡാ​ന​ന്ത​ര സ്കൂ​ള്‍ ക്ലാ​സു​ക​ള്‍ സ​ജീ​വ​മാ​യി ര​ണ്ടാം ദി​വ​സം പി​ന്നി​ട്ടു. ഒ​രു ബെ​ഞ്ചി​ല്‍ ഒ​രു കു​ട്ടി​മാ​ത്രം.തൊ​ട്ടി​രി​ക്കാ​ന്‍ കൂ​ട്ടു​കാ​രി​ല്ല. കു​ട്ടി​ക​ള്‍ പ​ര​സ്പ​രം ഇ​ട​പ​ഴ​കു​ന്ന​തി​ന് ഇ​ട​വേ​ള​ക​ള്‍ ന​ല്‍​കു​ന്നി​ല്ല. ഒ​രു മ​ണി​ക്കൂ​ര്‍ വീ​ത​മാ​ണ് ക്ലാ​സ്. ഭ​ക്ഷ​ണ​മോ വെ​ള്ള​മോ കൈ​മാ​റാ​ന്‍ പാ​ടി​ല്ല. കൂ​ട്ടു​കാ​രു​മാ​യി സ​മ്ബ​ര്‍​ക്ക​മി​ല്ല.

അ​ധ്യാ​പ​ക​ര്‍​ക്ക് ര​ജി​സ്​​റ്റ​റി​ല്‍ ഒ​പ്പി​ടേ​ണ്ട. ക്ലാ​സു​ക​ളി​ല്‍ ഹാ​ജ​ര്‍​പ​ട്ടി​ക​യി​ല്‍ നോ​ക്കി പേ​രു​വി​ളി​യി​ല്ല. സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ച്‌ 10ന് ​ഒ​പ്പ്​ പ​ട്ടി​ക​യി​ല്‍ വെ​ച്ച​താ​ണ്. അ​തി​നു േശ​ഷം പ​ട്ടി​ക​യി​ല്‍ ഒ​പ്പു​വെ​ച്ചി​ട്ടി​ല്ല​ത്രെ. ഇ​േ​പ്പാ​ഴും അ​വ​ര്‍ വെ​ക്കേ​ഷ​നി​ല്‍​ത​ന്നെ.

എ​ന്നാ​ല്‍, ട്യൂ​ഷ​ന്‍ സെന്‍റ​റു​ക​ളി​ല്‍ ക്ലാ​സു​ക​ള്‍ ഡി​സം​ബ​റി​ല്‍​ത​ന്നെ തു​ട​ങ്ങി​യി​രു​ന്നു. ഒ​രു ബെ​ഞ്ചി​ല്‍ മൂ​ന്നു​പേ​ര്‍ വ​രെ ട്യൂ​ഷ​ന്‍ സെന്‍റ​റു​ക​ളി​ല്‍ ഇ​രി​ക്കു​ന്നു​ണ്ട​ത്രെ. ഇ​വ​ര്‍ യാ​ത്ര​ചെ​യ്ത് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളി​ലും സാ​മൂ​ഹി​ക അ​ക​ലം വേ​ണ്ട​ത്ര​യി​ല്ല. ട്യൂ​ഷ​ന്‍ കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്ന​തി​നാ​ല്‍ ചി​ല കു​ട്ടി​ക​ള്‍ സ്കൂ​ളു​ക​ളി​ല്‍ പോ​കാ​ന്‍ മ​ടി​ക്കു​ന്ന​താ​യും പ​റ​യു​ന്നു.

NO COMMENTS