കാസറഗോഡ് : എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത 50 നും 65 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് നവജീവന്‍ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. വ്യക്തിഗത വരുമാനം ഒരു ലക്ഷത്തില്‍ താഴെയാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ബാങ്ക് മുഖേന 50000 രൂപയാണ് വായ്പ അനുവദിക്കുക.
വായ്പയുടെ 25 ശതമാനം സബ്സിഡി ലഭിക്കും. രജിസ്ട്രേഷന് കാര്‍ഡ് സഹിതം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ http://employment.kerala.gov.in ലൂടെയോ അപേക്ഷിക്കാം. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്ക്കും പുതുക്കാന്‍ സാധിക്കാതിരുന്നവര്‍ക്കും പുതിയതായി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാന്‍ അവസരമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസ് 04994 255582, ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്മെന്റ് ഓഫീസ് 0467 2209068.