ബാഴ്സലോണ: ക്യാപ്റ്റൻ ലയണൽ മെസിയുടെ കരുത്തിൽ അത്ലറ്റികോ ബിൽബാവോയെ വീഴ്ത്തി ബാഴ്സലോണ. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം.
ഒരു ഗോളിനു പിന്നിൽനിന്ന ശേഷമാണ് ബാഴ്സ വിജയം പിടിച്ചെടുത്തത്. കളിയുടെ മൂന്നാം മിനിറ്റിൽ തന്നെ വില്യംസിലൂടെ ബിൽബാവോ മുന്നിലെത്തി. എന്നാൽ മെസിയുടെ മികച്ചൊരു അസിസ്റ്റിലൂടെ 14 ാം മിനിറ്റിൽ ഗോൺസാലസ് സമനിലപിടിച്ചു.
പെദ്രിയുടെ ബാക് ഹീൽ പാസ് സ്വീകരിച്ച മെസി മികച്ചൊരു ഇടംകാലൻ ഗ്രൗണ്ട് ഷോട്ടിലൂടെ വലചലിപ്പിക്കുകയായിരുന്നു. 62 ാം മിനിറ്റിൽ മെസിയും ഗ്രീസ്മാനും ചേർന്ന് നടത്തിയ മുന്നേറ്റത്തിലൂടെ ബാഴ്സ ലീഡ് ഉയർത്തി. ബോക്സിനുള്ളിൽ ഗ്രീസ്മാന്റെ പാസ് സ്വീകരിച്ച മെസി പന്തിനെ പോസ്റ്റിന്റെ മോന്തായത്തിൽ അടിച്ചുകയറ്റി.
എന്നാൽ 90 മിനിറ്റിൽ ഐകർ മിനിയനിലൂടെ ബിൽബാവോ ലീഡ് കുറച്ചു. സമനിലയ്ക്കായി അവസാന നിമിഷം പൊരുതിയ ബിൽബാവോയെ ഒരു വിധം ബാഴ്സ പ്രതിരോധം തടഞ്ഞുനിർത്തി.
മെസി ബോക്സിലേക്ക് ഉയർത്തിവിട്ട പന്ത് ഗ്രീസ്മാൻ ഗോൺസാലസിന് തലപ്പാകത്തിൽ മറിച്ചുനൽകുകയായിരുന്നു. അനായസ ഹെഡറിലൂടെ ഗോൺസാലസ് ലക്ഷ്യം കണ്ടു. 38 ാം മിനിറ്റിൽ മെസി ബാഴ്സയ്ക്കായി ലീഡെടുത്തു.