മലപ്പുറം: മലയാള സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ അജ്ഞാതരടെ ആക്രമണം. വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന എബി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് കഴിഞ്ഞ ദിവസം അജ്ഞാതരുടെ ആക്രമണമുണ്ടായത്.
മലപ്പുറത്തെ ഫിറോസ് സ്ലാബ് യൂണിറ്റിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ചിത്രീകരണത്തിനായി മൂന്ന് മാസത്തെ കരാറിനെടുത്ത കെട്ടിടത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയും സമീപത്തുണ്ടായിരുന്ന വാഹനങ്ങളും നശിപ്പിച്ചു.കുട്ടപ്ലാക്കല്‍ ടോമി എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഫിറോസ്ലാബ് യൂണിറ്റ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ആക്രമണത്തെ തുടര്‍ന്ന് ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവച്ചിരുന്നെങ്കിലും പിന്നീട് പുനരാരംഭിച്ചു.നവാഗതനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് എബി. സന്തോഷ് ഏച്ചിക്കാനമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. വിനീതിനൊപ്പം അജു വര്‍ഗ്ഗീസും സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.