പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ട – മുസ്ലീം ലീഗ്

27

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ രാജിക്കാര്യത്തില്‍ പുനഃപരിശോധന വേണ്ടെന്നും നിയമസഭ തെരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പും നടത്തുന്ന തരത്തില്‍ രാജി സമര്‍പ്പിക്കുമെന്നും മുസ്ലീം ലീഗ് തീരുമാനം.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനായാണ് പി.കെ. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ പാര്‍ട്ടിയില്‍ നിന്നുതന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പാര്‍ട്ടി ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ ആവശ്യം മുസ്ലീം ലീഗ് പൂര്‍ണമായി തള്ളിക്കളഞ്ഞിരിക്കുകയാണ്.കന്യാകുമാരി ഉള്‍പ്പെടെ മൂന്നിടത്താണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

NO COMMENTS