റിയാദ്: മക്കയിലെ പുണ്യ ജലമാണ് സംസം. സംസം വെള്ളമെന്ന പേരില്‍ പച്ചവെള്ളം വില്പന നടത്തിയ വിദേശികള്‍ റിയാദില്‍ കഴിഞ്ഞ ദിവസം പിടിയിലായി. റിയാദില്‍ ഒരു കെട്ടിടത്തിനകത്ത് ബോട്ടിലിങ് പ്ലാന്റ് കണ്ടെത്തുകയായിരുന്നു. തട്ടിപ്പിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് റിയാദ് മുനിസിപ്പാലിറ്റിയാണ് പരിശോധന നടത്തിയത്. ഈ മേഖല പരിശോധക സംഘം സീല്‍ ചെയ്തു.
സാധാരണ വെള്ളം സംസം ലേബലൊട്ടിച്ച കുപ്പിയില്‍ നിറക്കുന്നതാണ് രീതി. ശേഷം റോഡരികില്‍ കൊണ്ടുപോയി വില്പന നടത്തും. വിദേശികളാണ് പ്ലാന്റ് നടത്തിയിരുന്നത്. ഇവരെ പിടികൂടി പൊലീസിന് കൈമാറി. ബോട്ടിലുകളും പിടിച്ചെടുത്തു.
മക്കയില്‍ നിന്നും വിദൂര മേഖലകളിലേക്ക് അഞ്ചു ലിറ്റര്‍ വെള്ളത്തിെന്റ തുകയായ അഞ്ചു റിയാല്‍ മാത്രമാണ് സംസം വെള്ളത്തിനും ഈടാക്കുന്നത്. അടുത്തകാലത്തായി ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് തെരഞ്ഞെടുത്ത മാളുകള്‍ വഴിയും സംസം വിതരണം ചെയ്യുന്നുണ്ട്.തീര്‍ഥാടകരെ ചൂഷണം ചെയ്ത സംഘത്തെ നിയമനടപടിക്ക് കൈമാറും.
സംസം കിണറില്‍നിന്നും നേരിട്ട് ശേഖരിക്കുന്ന വെള്ളം മക്കയിലെ പ്ലാന്റ് വഴിയാണ് വിതരണത്തിനെത്തിക്കുന്നത്. സംസം വെള്ളം ആര്‍ക്കും മക്കയിലും മദീനയിലും ആവശ്യാനുസരണം സ്വീകരിക്കാം.