കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരുടെ കടാശ്വാസ സിറ്റിങ്് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ്. ഗോപിനാഥന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്നു. പരിഗണിച്ച 13 അപേക്ഷകളിലായി 4,00,656 രൂപ കടാശ്വാസമായി അനുവദിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു.
ജില്ലയില്‍ നിന്നും പരിഗണിച്ച അപേക്ഷകളില്‍ ഹോസ്ദുര്‍ഗ്ഗ് സര്‍വ്വീസ് സഹകരണ ബാങ്ക്, ഉദുമ-പനയാല്‍ സഹകരണ അര്‍ബ്ബന്‍ സംഘം, ഉദുമ സര്‍വ്വീസ് സഹകരണ സംഘം, തൈക്കടപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം, പിലിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക്, കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് (കേരള ബാങ്ക്) എന്നിവിടങ്ങളില്‍ നിന്നെടുത്ത ഏഴ് വായ്പകള്‍ക്ക് 1,44,454 രൂപ കടാശ്വാസമായി അനുവദിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തുത്തരവായി.
119-ാമത് കമ്മീഷന്‍ യോഗത്തില്‍ മത്സ്യത്തൊഴിലാളികളായ 50 ഗുണഭോക്താക്കള്‍ക്ക് 18,34,941 രൂപ കടാശ്വാസം അനുവദിക്കുന്നതിനുള്ള അര്‍ഹതാ പട്ടിക സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. സിറ്റിംഗില്‍ കമ്മീഷന്‍ അംഗം ടി.ജെ. ആഞ്ചലോസ്, സഹകരണ വകുപ്പ് ജില്ലാതല ഉദേ്യാഗസ്ഥര്‍, വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.