തിരുവനന്തപുരം : സോളാർകേസിൽ സിബിഐയെ പേടിയില്ലെന്നും എത് ഏജന്‍സി വേണമെങ്കിലും വരട്ടെയെന്നും ഉമ്മന്‍ ചാണ്ടി .സോളാര്‍ക്കേസ് സി.ബി.ഐക്ക് വിട്ടതിനെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോടതിയില്‍ പോകില്ലയെന്നും പരാതിക്കാരി വീണ്ടും പരാതി നല്‍കിയതില്‍ ഗൂഡാലോചന ഉണ്ടോയെന്ന് നിങ്ങള്‍ക്ക് അന്വേഷിക്കാമെന്നും ഉമ്മൻചാണ്ടി പറഞ്ഞു
എട്ട് വര്‍ഷത്തിനിടെ ഈ കേസിനെ തടസപ്പെടുത്താന്‍ നോക്കിയിട്ടില്ല. ഇപ്പോഴത്തെ കേസ് കരുതിക്കൂട്ടി ചെയ്തതാണ്. ഇത് സര്‍ക്കാരിനെ ബാധിക്കും. മൂന്ന് ഡിജിപിമാര്‍ കേസ് അന്വേഷിച്ചു. അവര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. എന്നിട്ടും കേസ് എഴുതി തള്ളിയില്ല. കേസ് സര്‍ക്കാരിന് വിനയാകുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് സര്‍ക്കാര്‍ വാദങ്ങള്‍ക്ക് എതിരായിരുന്നു. അന്ന് അതിനെതിരെ അപ്പീല്‍ പോകാത്ത സര്‍ക്കാരാണ് ഇപ്പോള്‍ വീണ്ടും കേസുമായി ഇറങ്ങുന്നത്. തങ്ങള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തിട്ടും ജാമ്യമെടുക്കാത്തത് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുള്ളതു കൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.