ന്യൂഡല്‍ഹി: അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും ട്രാക്ടര്‍ പരേഡിലെ സംഘര്‍ഷങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ഷക റാലിക്കിടെ വലിയ രീതിയില്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയിരുന്നു. കര്‍ഷകര്‍ ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തി. സംഘര്‍ഷത്തി നിടെ ഒരു കര്ഷകന് മരിച്ചു.സമരത്തിനിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ നമ്മുടെ രാജ്യത്തിനാകും നഷ്ടമുണ്ടാവുകയെന്നും രാജ്യത്തിന്റെ നന്മക്കായി കാര്‍ഷിക വിരുദ്ധ നിയമം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.