തിരുവനന്തപുരം: പുതുതായി മൂന്നു പ്രതിദിന സ്പെഷല്‍ ട്രെയിനുകള്‍ കൂടി. ബംഗളുരു-നാഗര്‍കോവില്‍ ജംഗ്ഷന്, നാഗര്‍കോവില്‍ ജംഗ്ഷന്-ബംഗളുരു, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍ ഗുരുവായൂര്‍, മാംഗളൂര്-നാഗര്‍കോവില്‍, നാഗര്‍കോവില്‍-മാംഗളൂര് റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍.
റിസര്‍വേഷന്‍ ഉള്ള യാത്രക്കാരെ മാത്രമാകും ട്രെയിനില്‍ പ്രവേശിപ്പിക്കുക. ബംഗളുരു-നാഗര്‍കോവില്‍ സര്‍വീസ് ബംഗളുരുവില്‍ നിന്നും ഞായറാഴ്ച മുതല്‍ ദിവസവും ഉച്ചകഴിഞ്ഞ് അഞ്ചിന് പുറപ്പെടും. തിരികെയുള്ള സര്‍വീസ് നാഗര്‍കോവില്‍ നിന്നും തിങ്കളാഴ്ച മുതല്‍ ദിവസവും രാവിലെ 9.20ന് പുറപ്പെടും.മാംഗളൂര്-നാഗര്‍കോവില്‍ സര്‍വീസ് ഫെബ്രുവരി 11 മുതല്‍ രാവിലെ 5.05ന് പുറപ്പെടും. തിരികെയുള്ള സര്‍വീസ് ഫെബ്രുവരി 12 മുതല്‍ രാവിലെ 4.05ന് പുറപ്പെടും.
ഗുരുവായൂര്‍-പുനലൂര്‍ സര്‍വീസ് ഫെബ്രുവരി മൂന്നു മുതല്‍ ആരംഭിക്കും. ഗുരുവായൂരില്‍ നിന്നും രാവിലെ 5.45നും പുനലൂരില്‍ നിന്നും വൈകുന്നേരം 6.25നുമാണ് ട്രെയിന്‍ പുറപ്പെടുക.