ന്യൂഡൽഹി ∙ രാജ്യംവിട്ട വിജയ് മല്യയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ജപ്തി ചെയ്തു. യുബി ഗ്രൂപ്പിന്റെയടക്കം 1,411 കോടി രൂപയുടെ സ്വത്തുക്കളാണ് ഏറ്റെടുത്തത്. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് നടപടി.ബാങ്ക് അക്കൗണ്ട്, ബെംഗളൂരു, മുംബൈ, ചെന്നൈ കൂർഗ് എന്നിവിടങ്ങളിലെ സ്വത്തുക്കൾ തുടങ്ങിയവ ജപ്തി ചെയ്തവയിൽ ഉൾപ്പെടുന്നു. നിയമനടപടികൾക്കുശേഷം വസ്തുക്കൾ വിൽപന ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
വിവിധ ബാങ്കുകളിൽനിന്നു വായ്പയെടുത്ത തുക അടയ്ക്കാതെ മാർച്ച് രണ്ടിന് രാജ്യം വിട്ട വിജയ് മല്യ ഇപ്പോൾ ലണ്ടനിലാണുള്ളത്. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പലതവണ നോട്ടിസ് അയച്ചുവെങ്കിലും മല്യ ഹാജരായിരുന്നില്ല.