തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് ഡീസല്‍ വില ലീറ്ററിന് 83 രൂപ 33 പൈസയായി. പെട്രോള്‍ വില 90 രൂപയോട് അടുക്കുകയാണ്. പെട്രോളിന് 89 രൂപ 18 പൈസയാണ് കൂടിയത്. എറണാകുളത്ത് ഡീസല്‍ വില ലീറ്ററിന് 81 രൂപ 72 പൈസയും, പെട്രോളിന് 87 രൂപ 46 പൈസയുമായി.