തിരുവനന്തപുരം : ഭര്‍തൃമതിയായ യുവതിയെ മൊബൈല്‍ ഫോണില്‍ക്കൂടി പരിചയപ്പെട്ട് വലയിലാക്കി പീഡിപ്പിച്ച യുവാവിനെ പള്ളിക്കല്‍ പൊലീസ് പിടികൂടി. പകല്‍ക്കുറി കൊട്ടിയംമുക്ക് മാരംകോട് എച്ച്.കെ മന്‍സിലില്‍ ഫിറോസ് ഖാന് (30) ആണ് പിടിയിലായത്.
യുവതിയുമായി മൊബൈല്‍ ഫോണ്‍ വഴി അടുപ്പം സ്ഥാപിച്ച് യുവതിയുടെ നഗ്ന ചിത്രങ്ങളും മറ്റും കൈക്കലാക്കിയ പ്രതി ഫോട്ടോകള്‍ യുവതിയുടെ ഭര്‍ത്താവിന് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവതിയുടെ പരാതിയില്‍ പള്ളിക്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ ശരലാലിന്റെ നേതൃത്വത്തില്‍ ജി.എസ്.ഐ അജയകുമാര്‍, സി.പി.ഒമാരായ വിനീഷ്, ബിനു, ഹോംഗാര്‍ഡ് ജയഭന്ദ്രന് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.