കെ.​എ​സ്.​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം – പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.- പി​രി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്നവരെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തു

15

കോ​ട്ട​യം: ഡി​വൈ.​എ​സ്.​പി ഓ​ഫി​സി​ലേ​ക്ക്​ കെ.​എ​സ്.​യു ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ പൊ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.പി​രി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റാ​കാ​തി​രു​ന്ന പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​തു നീ​ക്കി. രാ​വി​ലെ 11 മ​ണി​യോ​ടെ​യാ​യി​രു​ന്നു ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍​നി​ന്ന്​ കെ.​എ​സ്.​യു മാ​ര്‍​ച്ച്‌ ആ​രം​ഭി​ച്ച​ത്.

ഡി​വൈ.​എ​സ്.​പി ഓ​ഫി​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സി​വി​ല്‍ സ്​​റ്റേ​ഷ​ന്‍ ഗേ​റ്റി​ന് മു​ന്നി​ല്‍ ബാ​രി​ക്കേ​ഡ് ഉ​യ​ര്‍​ത്തി പൊ​ലീ​സ് പ്ര​വ​ര്‍​ത്ത​ക​രെ ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ച​തോ​ടെ കെ.​കെ റോ​ഡി​ല്‍ കു​ത്തി​യി​രു​ന്ന്​ പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

തു​ട​ര്‍​ന്നു​ന​ട​ന്ന യോ​ഗ​ത്തി​നു​ശേ​ഷം പ്ര​വ​ര്‍​ത്ത​ക​ര്‍ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ന്‍ വീ​ണ്ടും ശ്ര​മം ന​ട​ത്തി. പൊ​ലീ​സ് വീ​ണ്ടും ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബാ​രി​ക്കേ​ഡ് മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച വ​നി​ത പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് ത​ട​ഞ്ഞു​െ​വ​ച്ച​തോ​ടെ ഉ​ന്തും ത​ള്ളും ഉ​ണ്ടാ​യി. ക​ല​ക്ട​റേ​റ്റ് ക​വാ​ടം ഉ​പ​രോ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്‌​ത്​ ജാ​മ്യ​ത്തി​ല്‍​വി​ട്ടു.തി​രു​വ​ന​ന്ത​പു​ര​ത്ത് കെ.​എ​സ്.​യു പ്ര​വ​ര്‍​ത്ത​ക​രെ മ​ര്‍​ദി​ച്ച പൊ​ലീ​സ് ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചായിരുന്നു മാർച്ച്

NO COMMENTS