തിരുവനന്തപുരം: ജോർജ് പലതും പറയും, ഇതിനൊന്നും മറപടി പറയേണ്ട കാര്യമില്ലെന്നും യു ഡി എഫിനെതിരേ രംഗത്തുവന്ന പി.സി. ജോർജിന് മറുപടി പറയാൻ സമയമില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫിൽ പി.ജെ. ജോസഫ് സീറ്റിനായി കടുത്ത നിലപാടെടുക്കില്ലെന്നാണ് കരുതുന്നത്. സ്ഥാനാർഥികളെ കണ്ടെത്താൻ യുഡിഎഫിൽ ബുദ്ധിമുട്ടൊന്നുമില്ല. താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
യുഡിഎഫിലേക്ക് പോകാൻ ഇനിയില്ലെന്നും യുഡിഎഫ് നേതാക്കൾ വഞ്ചകൻമാരാണെന്നും പി.സി. ജോർജ് നേരത്തേ പറഞ്ഞിരുന്നു. ഉമ്മൻ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫിൽ പ്രവേശനം കിട്ടാതിരുന്നതെന്നും ജോർജ് വ്യക്തമാക്കിയിരുന്നു.