തിരുവനന്തപുരത്ത് ഇന്ന് (06 മാർച്ച് 2021) 188 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 368 പേർ രോഗമുക്തരായി. നിലവിൽ 2,211 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്.
ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 126 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയു ണ്ടായത്. ഇതിൽ രണ്ടു പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 1,268 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 18,552 പേർ വീടുകളിലും 45 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,917 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി.