ഇന്ധനത്തിനും പാചകവാതകത്തിനും വില ഉയരുന്നത് എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ മറുപടി പറയണമെന്ന് കേന്ദ്രസർക്കാരിനെ വിമർശിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
ബിജെപി നേതാക്കൾ പശ്ചിമ ബംഗാളിൽ വരുന്നത് വികസനത്തിന് വേണ്ടിയല്ല. പ്രമോഷന് വേണ്ടിയാണെന്നും പ്രധാനമന്ത്രിക്ക് നുണ പറയാനല്ലാതെ മറ്റൊന്നും അറിയില്ലയെന്നും. പ്രധാനമന്ത്രി തന്റെ പ്രസംഗങ്ങൾ ടെലിപ്രോംപ്റ്ററിൽ നോക്കി വായിക്കുകയാണെന്നും മമത പറഞ്ഞു.
ബംഗാളിൽ സ്ത്രീ സുരക്ഷയില്ലെന്നും യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങൾ നോക്കണമെന്ന് മോദി പറഞ്ഞു. എന്നാൽ ബംഗാളിലെ സ്ത്രീകൾ സുരക്ഷിതരാണെന്നും മമത കൂട്ടിച്ചേർത്തു.
പാചകവാതക വില വർധനവിനെതിരെ സിലിഗുരുവിൽ നടന്ന പദയാത്രയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മമത.