വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കാ​ന്‍ ഇന്ന് കൂ​ടി അ​വ​സ​രം

51

കോ​ഴി​ക്കോ​ട്​: നി​യ​മ​സ​ഭ ​െത​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്കാ​ന്‍ കൂ​ടി മാ​ര്‍ച്ച്‌ ഒ​മ്ബ​തി​നു കൂ​ടി അ​വ​സ​രം. ജ​ന​പ്ര​തി​നി​ധി​ക​ളെ ​െത​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ന് മു​ഴു​വ​ന്‍ യു​വാ​ക്ക​ളും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു ചേ​ര്‍​ക്ക​ണ​മെ​ന്ന് ജി​ല്ല ​െത​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ര്‍ കൂ​ടി​യാ​യ ക​ല​ക്ട​ര്‍ സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. ഇ​ല​ക്​​ഷ​ന്‍ ക​മീ​ഷ​ന്‍ ത​യാ​റാ​ക്കി​യ ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്തും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും പേ​ര് ചേ​ര്‍​ക്കാ​വു​ന്ന​താ​ണ്.

സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് നാ​മ​നി​ര്‍ദേ​ശ പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യു​ടെ 10 ദി​വ​സം മു​മ്ബു​വ​രെ​യാ​ണ് വോ​ട്ട​ര്‍പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍ക്കാ​ന്‍ അ​വ​സ​രം. നാ​മ​നി​ര്‍ദേ​ശ​പ​ത്രി​ക സ​മ​ര്‍പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി മാ​ര്‍ച്ച്‌ 19 വ​രെ​യാ​ണ്. നാ​ഷ​ന​ല്‍ വോ​ട്ടേ​ഴ്‌​സ് സ​ര്‍വി​സ് പോ​ര്‍ട്ട​ല്‍ nvsp.in ലൂ​ടെ​യാ​ണ് പേ​ര് ചേ​ര്‍ക്കേ​ണ്ട​ത്.

പോ​ര്‍ട്ട​ല്‍ തു​റ​ന്നാ​ല്‍ കാ​ണു​ന്ന ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫോ​ര്‍ ന്യൂ ​ഇ​ല​ക്ട​ര്‍ സെ​ല​ക്‌​ട് ചെ​യ്ത് ഇ​തു​വ​ഴി പു​തി​യ വോ​ട്ട​ര്‍മാ​ര്‍ക്ക് പേ​ര് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് ഫോ​ട്ടോ, പ്രാ​യം, താ​മ​സ​സ്ഥ​ലം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​യും സ​മ​ര്‍​പ്പി​ക്ക​ണം. പേ​രു ചേ​ര്‍​ക്കു​ന്ന​തി​നും മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​ന്ന​തി​നും www.voterportal.eci.gov.in സ​ന്ദ​ര്‍​ശി​ക്കാം. വോ​ട്ട​ര്‍ ഹെ​ല്‍​പ്‌​ലൈ​ന്‍ മൊ​ബൈ​ല്‍ ആ​പ് വ​ഴി​യും പേ​രു ചേ​ര്‍​ക്കാം. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​രു​ണ്ടോ​യെ​ന്ന് www.ceo.kerala.gov.in വെ​ബ്‌​സൈ​റ്റ് വ​ഴി പ​രി​ശോ​ധി​ക്കാം. 2021 ജ​നു​വ​രി ഒ​ന്നി​നോ, മു​േ​മ്ബാ 18 വ​യ​സ്സു തി​ക​യു​ന്ന​വ​ര്‍​ക്കു പേ​രു ചേ​ര്‍​ക്കാം.

NO COMMENTS