കേരള കോണ്‍ഗ്രസ്​ എം മുഖ്യപരിഗണന നൽകുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനും – ജോസ് കെ മാണി .

9

കേരള കോണ്‍ഗ്രസ്​ എമ്മിനെ സംബന്ധിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കെട്ടുറപ്പിനും ഐക്യത്തിനുമാണ് മുഖ്യപരിഗണന നൽകുന്നതെന്ന് ജോസ് കെ മാണി . ഈ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ജയിക്കേണ്ടതും, എല്‍.ഡി.എഫിന്‍റെ തുടര്‍ഭരണം കേരളത്തില്‍ ഉണ്ടാകേണ്ടതും രാഷ്ട്രീയമായ അനിവാര്യതയാണ് എന്ന ഉന്നതമായ വീക്ഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നത്.കുറ്റ്യാടിയില്‍ രൂപപ്പെട്ട സവിശേഷമായ രാഷ്​ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ്​ (എം) കുറ്റ്യാടി സീറ്റ് സി.പി.എമ്മിന്​ വിട്ടുനല്‍കാന്‍ തീരുമാനിച്ചതായും ചെയര്‍മാന്‍ ജോസ് കെ. മാണി അറിയിച്ചു. കുറ്റ്യാടി ഉള്‍പ്പടെ 13 നിയമസഭാ സീറ്റുകളാണ് കേരള കോണ്‍ഗ്രസ്​ (എം) ജോസ്​ കെ. മാണി വിഭാഗത്തിന്​ എല്‍.ഡി.എഫ്​ നല്‍കിയത്.

മുന്നണിയുടെ ഐക്യത്തിന് പോറല്‍ എല്‍പ്പിക്കുന്ന ഒന്നും കേരള കോണ്‍ഗ്രസ്​ (എം) പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകരുത് എന്ന നിര്‍ബന്ധമുണ്ട്. 13 സീറ്റ് കേരളാ കോണ്‍ഗ്രസ്​ പാര്‍ട്ടിക്ക് പൂര്‍ണമായും അവകാശപ്പെട്ടതാണെങ്കിലും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇടതുമുന്നണി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം എടുത്തിട്ടുള്ളത്​ -ജോസ് കെ. മാണി പറഞ്ഞു.

NO COMMENTS