ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍‍ബന്ധമാക്കും : രവിശങ്കര്‍ പ്രസാദ്

202

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍‍ബന്ധമാക്കേണ്ടിവരുമെന്ന് കേന്ദ്രഐടി മന്ത്രി രവിശങ്കര്‍ പ്രസാദ്. ആധാറിനായി നല്‍കുന്ന വിവരങ്ങള്‍ പൊലീസിന് പോലൂം കൈമാറില്ലെന്നും വിവരങ്ങള്‍ സുരക്ഷിതമായിരിക്കും മന്ത്രി വ്യക്തമാക്കി.ഗ്യാസ് സബ്സിഡി, സ്കോളര്‍ഷിപ്പുകള്‍ തുടങ്ങി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ഇപ്പോള്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. കൂടുതല്‍ ജനങ്ങളെ ആധാര്‍ കാര്‍ഡ് എടുപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് 32 കോടി പേര്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്.
ആധാറിലെ വിവരങ്ങള്‍ പൊലീസിന് പോലും ഉപയോഗിക്കാന്‍ കഴിയില്ല. ദേശീയസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ മാത്രമാണ് വിവരങ്ങള്‍ കൈമാറുക.അതും പ്രത്യേകകമ്മിറ്റിയുടെ പരിശോധനയ്‍ക്കു ശേഷം. ആധാറിലെ വിവരങ്ങള്‍ സുരക്ഷിതമാണെന്ന കാര്യം സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ പുതിയ ചെയര്‍മാനായി മുന്‍ ഐടി സെക്രട്ടറി ജെ സത്യനാരായണ ചുമതലയേറ്റു.

NO COMMENTS

LEAVE A REPLY