കോഴിക്കോട്: സംസ്ഥാനത്ത് ആര്‍എസ്‌എസ് ശാഖകള്‍ പ്രവര്‍ത്തികുന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഔദാര്യത്തിലല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കേരളത്തിലെ ഏതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയെങ്കിലും ഹാജരാക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിക്കുകയാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.ബിജെപിയുടെ വളര്‍ച്ച തടയുന്നതിന്റെ ഭാഗമാണ് ആര്‍എസ്‌എസിനെതിരായ നീക്കം. ആര്‍എസ്‌എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നത് ഈ സര്ക്കാരിന്റെ ഔദാര്യത്തിലല്ല.
നിയമപരമായാണ്. പുതിയ കേന്ദ്രങ്ങളില്‍ ബിജെപി സ്വാധീനം ഉറപ്പിക്കുന്നതു തടയാനാണ് സിപിഎം വ്യാപക അക്രമം അഴിച്ചു വിടുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ ആര്‍എസ്‌എസ് ശാഖകള്‍ ആയുധ പരിശീലനം നടത്തുന്നുണ്ടെന്ന് പരാതി ലഭിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രങ്ങളിലെ ആര്‍എസ്‌എസ് ശാകഖകളുടെ പ്രവര്‍ത്തനം നിരോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ബിജെപിയെ പേടിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ നീക്കങ്ങള്‍ നടത്തുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.