നേമത്ത് ബിജെപിയെ തോല്‍പ്പിക്കുകയെന്ന നിഷേധാത്മക രാഷ്ട്രീയമാണ് ഇരു മുന്നണികള്‍ക്കുമെന്ന് കുമ്മനം രാജശേഖരന്‍

26

തിരുവനന്തപുരം; നേമത്ത് ബിജെപിയെ തോല്‍പ്പിക്കുകയെന്ന നിഷേധാത്മക രാഷ്ട്രീയമാണ് ഇരു മുന്നണികള്‍ക്കുള്ളതെന്നും ഇരുവര്‍ക്കും ഭയമാണെന്നും ബിജെപിക്കെ തിരെ കരുത്തന്മാരെ തേടിയത് അതുകൊണ്ടെന്നും നേമത്തെ ജനത ഇത് തിരിച്ചറിയുമെന്നും ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പൂങ്കുളത്ത് വനിതാ സംഗമത്തില്‍ പറഞ്ഞു.

കേരള സര്‍ക്കാരിന് മേനി നടിക്കാന്‍ 500 കോടിയുടെ പരസ്യ ധൂര്‍ത്താണ് നടത്തിയതെന്നും പൊതുജനങ്ങളുടെ കാശുകൊണ്ട് മാധ്യമങ്ങളെ വിലയ്‌ക്കെടുക്കാനാണ് ഇത്രയേറെ പരസ്യധൂര്‍ത്ത് എന്നും ബിജെപിയാണ് രണ്ടു മുന്നണികള്‍ക്കും ശത്രു. ബിജെപിയെ തോല്പിക്കുകയാണ് മുഖ്യ അജണ്ട. വോട്ട് കച്ചവടമാണ് ഇവര്‍ പരസ്പരം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു .

NO COMMENTS