ധാക്ക: ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വ്യാപക പ്രതിഷേധം.മോദിയുടെ മുസ്‌ലീം വിരുദ്ധ നിലപാടിനെതിരെയാണ് പ്രതിഷേധം. മോദിയുടെ സന്ദര്‍ശനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ധാക്കയില്‍ ഉയരുന്നത്. വിദ്യാര്‍ഥികളും യുവജനങ്ങളുമാണ് പ്രതിഷേധിക്കുന്നത്. ‘ഗുജറാത്ത് മുസ്‌ലിം വംശഹത്യയിലെ പ്രതി’ നരേന്ദ്ര മോദിയെ ബംഗ്ലാദേശില്‍ പ്രവേശിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്കു മുന്‍പു തന്നെ വിദ്യാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചിരുന്നു.
ധാക്കയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 40ഒൊളം പ്രക്ഷോഭകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 18പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിയര്‍ ഗ്യാസും റബ്ബര്‍ ബുള്ളറ്റും ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നേരിട്ടത്.
യുദ്ധ സ്മാരകത്തിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച പ്രധാനമന്ത്രി ഒരു ഹോട്ടലില്‍ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തു. രാജ്യത്തിന്റെ അമ്ബതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷങ്ങളില്‍ നരേന്ദ്ര മോദി മുഖ്യാതിഥിയാകും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഇന്ന് ധാക്കയിലെത്തിയത്