വടകര: വടകരയിലെ ജനങ്ങള്‍ ഇരുകൈയ്യും നീട്ടിയാണ് വടകരയിലെ ആര്.എം.പി.ഐ സ്ഥാനാര്‍ഥി കെ.കെ രമയെ സ്വീകരിച്ചത്. ഉത്തമ സ്ഥാനാര്‍ഥിയായ രമക്ക് നല്ല കമ്യൂണിസ്റ്റുകാര്‍ വോട്ട് ചെയ്യുമെന്നും രമയെ യു.ഡി.എഫ് പിന്തുണച്ചത് ഉപാധികളില്ലാതെയാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി.വടകരയില്‍ കെ.കെ. രമയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
അന്യന്റെ ചട്ടിയില്‍ നിന്നാണ് ഇവിടെ പലരും കൈയ്യിട്ട് വാരുന്നത്. പട്ടിണിയും പരിവട്ടവുമായി ജീവിച്ച ആളുകള്‍ ഇപ്പോള്‍ രാജകീയ ജീവിതമാണ് നയിക്കുന്നത്. അത് തുറന്നു കാട്ടിയതാണോ തെറ്റെന്നും പ്രതിപക്ഷ നേതാവ് ആരുടെയും അന്നം മുടക്കിയിട്ടില്ലയെന്നും അദ്ദേഹം പറഞ്ഞു