നുണ പറയാന്‍ ഞാൻ മോദിയല്ലായെന്ന് രാഹുല്‍ ഗാന്ധി

22

അസം : ഞാന്‍ ഇവിടെ നുണ പറയാന്‍ വന്നതല്ല. കാരണം എന്‍റെ പേര്​ നരേന്ദ്ര മോദിയെന്നല്ല. അസമിലെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തി നിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി ആക്രമിച്ച്‌​ കോണ്‍ ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി.നിങ്ങള്‍ക്ക്​ അസമിലെ കര്‍ഷകരെക്കുറി ച്ചോ മറ്റെന്തിനെയും കുറിച്ചോ നുണ കേള്‍ക്കണമെങ്കില്‍ ടി.വി ഓണ്‍ ചെയ്​താല്‍ മതി. അദ്ദേഹം ഇ​ന്ത്യയോട്​ 24 മണിക്കൂറും നുണപറയുകയാണ്​ -രാഹുല്‍ പറഞ്ഞു. പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കുകയും ഭക്തരോട്​ സംസാരിക്കുകയും ചെയ്തു.

കേരളത്തില്‍ നിന്നും മടങ്ങുന്ന പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച അസമിലെത്തും. പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തിക്കാട്ടിയാണ്​ കോണ്‍ഗ്രസ്​ ​നയിക്കുന്ന മഹാസഖ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത്​. മൂന്നാംഘട്ട തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയുള്ള പൊതുസമ്മേളനത്തിനിടെയാണ്​ രാഹുല്‍ മോദിയെ പരിഹസിച്ചത്​.

NO COMMENTS