രഹസ്യധാരണ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് മുഖ്യമന്ത്രി

41

കണ്ണൂര്‍: രഹസ്യധാരണ കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ പ്രധാന പ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെങ്കിലും അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കാറില്ല. ഒരു കേരളതല യോജിപ്പ് രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടിയും ലീഗും ബിജെപിയും ചേര്‍ന്ന് സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ തവണ നേമത്ത് ഒരു സീറ്റ് മാത്രമേ ലഭിച്ചുള്ളുവെങ്കിലും, ഇത്തവണ ഒന്നിലധികം സീറ്റുകള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോ ര്‍ട്ടുകള്‍ വന്നിട്ടുണ്ടെന്ന് പിണറായി പറഞ്ഞു.

കഴിഞ്ഞതവണ നേമം ആയിരുന്നെങ്കില്‍, ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് യുഡിഎഫും ബിജെപിയും തമ്മില്‍ ധാരണയായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് പറഞ്ഞാല്‍ അത് നടന്നിരിക്കുമെന്ന് ജനങ്ങൾക്കുറപ്പുണ്ട്. ജീവിതാനുഭവത്തിലൂടെ വന്ന വിശ്വാസമാണത്. കടക്കെണിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് മുന്നിലെന്ന് പറഞ്ഞ് കണക്കുകള്‍ നിരത്തിയ മുഖ്യമന്ത്രി, പഞ്ചാബിലേയും രാജസ്ഥാനിലെയും കാര്യമാണ് ഉദാഹരണമായി പറഞ്ഞത്.

NO COMMENTS