നേമത്ത് ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും വോട്ട്​ യു.ഡി.എഫിന്​ ലഭിക്കുമെന്ന് കെ. മുരളീധരന്‍

52

തിരുവനന്തപുരം: ഇത്തവണ ​ ന്യൂനപക്ഷത്തിന്‍റെയും ഭൂരിപക്ഷത്തിന്‍റെയും വോട്ട്​ യു.ഡി.എഫിന്​ ലഭിക്കുമെന്നും നേമത്ത്​ ജാതി പറഞ്ഞ്​ വോട്ട്​ പിടിക്കുന്ന നിലയിലേക്ക്​ സി.പി.എം തരം താഴ്​ന്നിരിക്കുകയാണെന്നും തനിക്ക്​ ഹിന്ദു സമുദായത്തിന്‍റെ വോട്ട്​ കിട്ടില്ലെന്നും മുസ്​ലിം വിഭാഗത്തിന്‍റെ വോട്ട്​ നഷ്​ടപ്പെട്ടാല്‍ കുമ്മനം ജയിക്കുമെന്നുമൊക്കെ പറഞ്ഞ്​ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ സംശയങ്ങളുണ്ടാക്കാനാണ്​ സി.പി.എം ശ്രമിക്കുന്നതെന്നും നേമം മണ്ഡലം ​ യു.ഡി.എഫ്​ സ്ഥാനാര്‍ഥി കെ. മുരളീധരന്‍.

കോണ്‍ഗ്രസ്​-സി.പി.എം വോട്ടു കച്ചവടത്തിന്​ സാധ്യതയുണ്ടെന്ന​ കുമ്മനം രാജശേഖരന്‍റെ പ്രസ്​താവനയെ കുറിച്ച്‌​ ചോദിച്ചപ്പോള്‍ തങ്ങള്‍ ഒരു കച്ചവടത്തിനും ഇല്ലെന്നും അവര്‍ തമ്മില്‍ കച്ചവടം നടത്താതിരുന്നാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.സി.പി.എമ്മിനെയും ബി.ജെ.പിയേയും യു.ഡി.എഫ്​ ഒരേപോലെയാണ്​ കാണുന്നത്​​.

തങ്ങള്‍ ഒന്നാം സ്ഥാനത്തിനായാണ്​ മത്സരിക്കുന്നത്​. യു.ഡി.എഫില്‍ നിന്ന്​ എങ്ങോട്ടും ഒഴുക്കുണ്ടാവില്ല. എന്നാല്‍ മറ്റുള്ളവരുടെ ഭാഗത്തു നിന്ന്​ യു.ഡി.എഫിലേക്ക്​ വല്ല ഒഴുക്കും ഉ​​ണ്ടോ എന്ന്​ തനിക്കിപ്പോള്‍ പറയാന്‍ പറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു.

NO COMMENTS