മഞ്ചേശ്വരത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോല്‍ക്കുമെന്ന കാര്യം അദ്ദേഹത്തിന് എവിടെ നിന്ന് കിട്ടിയെന്നറിയില്ല. മഞ്ചേശ്വരത്തിന്‍റെ ചുമതലയുള്ള തന്നോട് മുല്ലപ്പള്ളി ഇക്കാര്യം തിരക്കിയില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. മുന്‍ ആഭ്യന്തര മന്ത്രിയായിരുന്നത് കൊണ്ട് ഇനി ഇന്‍റലിജന്‍സ് വിവരം ലഭിച്ചതാണോ എന്നറിയില്ലെന്നും ഉണ്ണിത്താന്‍റെ പരിഹാസം. എങ്കിലും മഞ്ചേശ്വരത്ത് സുരേന്ദ്രന്റെ പൂതി നടക്കാന്‍ പോകുന്നില്ലെന്നുംരാജ് മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.